ഏഴുവയസുകാരനെ സ്‌കൂളിലെ ശൗചാലയത്തില്‍ മരിച്ചനിലയില്‍


ഏഴ് വയസുകാരനെ സ്‌കൂള്‍ ശൗചാലയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗുഡ്ഗാവ് റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസുകാരനാണ് മരിച്ചത്. കുട്ടിയെ കാണാതായതോടെ സ്‌കൂള്‍ അധ്യാപകര്‍ നടത്തിയ തിരച്ചിലിനിടെയാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. രാവിലെ 9.15ന് ആണ് മൃതദേഹം കണ്ടത്. മൃതദേഹത്തിനടുത്ത് നിന്ന് ഒരു കത്തിയും കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ കഴുത്തില്‍ ആഴത്തിലുള്ള മുറിവുണ്ടായിരുന്നതായും പറയപ്പെടുന്നുണ്ട്. ഗുഡ്ഗാവ് സൊഹാന റോഡിലാണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.


ഫോട്ടോ: ദ ഇന്ത്യന്‍ എക്സ്പ്രസ്




Sharing is Caring