ഏഴുജില്ലകള്‍ കൂടി രണ്ടാംഘട്ട വോട്ടെടുപ്പ്നാളെ


തിരുവനന്തപുരം: ഏഴുജില്ലകള്‍ കൂടി വ്യാഴാഴ്ച പോളിങ് ബൂത്തിലെത്തുമ്പോള്‍ കേരളത്തിന്റെ വിധിയെഴുത്ത് പൂര്‍ണമാവും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് വ്യാഴാഴ്ച തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഈ ജില്ലകളിലെ 1.4 കോടി വോട്ടര്‍മാര്‍ വ്യാഴാഴ്ച സമ്മതിദാനാവകാശം വിനിയോഗിക്കും. 12,651 ജനപ്രതിനിധികളെ തിരഞ്ഞെടുക്കാന്‍ 44,388 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്ത്.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്.എസ്.എല്‍.സി. ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസം മുമ്പുവരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഇവയിലേതെങ്കിലുമാണ് വോട്ടുചെയ്യാന്‍ എത്തുന്നവര്‍ പ്രിസൈഡിങ് ഓഫീസറുടെയോ അദ്ദേഹം അധികാരപ്പെടുത്തിയ പോളിങ് ഓഫീസറുടെയോ മുമ്പാകെ ഹാജരാക്കേണ്ടത്.




Sharing is Caring