ഏറ്റുമാനൂരില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍


കോട്ടയം ഏറ്റുമാനൂര്‍ നഗരസഭാ പരിധിയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ആര്‍എസ്എസ് കാര്യാലയത്തിന് അക്രമികള്‍ തീവെച്ചുവെന്നാരോപിച്ചാണ് ഹര്‍ത്താലിനാഹ്വാനം ചെയ്തിരിക്കുന്നത്.


കഴിഞ്ഞ ദിവസം പ്രദേശത്ത് ബിജെപി സിപിഐഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. കാര്യലയത്തിന് നേര്‍ക്കുണ്ടായ അക്രത്തിന് പിന്നില്‍സിപിഐഎമ്മാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.




Sharing is Caring