ഏറ്റവും കുറഞ്ഞ കോവിഡ്‌ മരണനിരക്കുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം തുടരുന്നു; കേന്ദ്രം

ഏറ്റവും കുറഞ്ഞ കോവിഡ്‌ മരണനിരക്കുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം തുടരുന്നുവെന്ന്‌ കേന്ദ്രം. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 0.34 ശതമാനമാണ്‌ കേരളത്തിലെ മരണനിരക്ക്‌.വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ മിസോറം, അരുണാചൽ, കേന്ദ്രഭരണപ്രദേശമായ ദാദ്ര–- നഗർഹവേലി എന്നിവിടങ്ങളിൽമാത്രമാണ്‌ കേരളത്തേക്കാൾ കുറഞ്ഞ മരണനിരക്ക്‌. കേരളം ഉൾപ്പെടെ 14 സംസ്ഥാനത്ത്‌ മരണനിരക്ക്‌ ഒരു ശതമാനത്തിൽ താഴെയാണ്‌.രാജ്യത്ത്‌ മരണനിരക്ക്‌ 1.5 ശതമാനത്തിലെത്തി. 24 മണിക്കൂറിൽ 480 മരണം റിപ്പോർട്ട്‌ ചെയ്‌തു. ആകെ മരണം 1.19 ലക്ഷത്തിലേറെ. ഞായറാഴ്‌ച മരണങ്ങളിൽ 23 ശതമാനം മഹാരാഷ്ട്രയിലാണ്‌; 112 പേർ.

ബംഗാൾ–- 60, ഡൽഹി–- 33, കർണാടക–- 32, തമിഴ്‌നാട്‌–- 31, യുപി–- 28, ഛത്തിസ്‌ഗഢ്‌–- 25, ആന്ധ്ര–- 21, ഒഡിഷ–- 16 എന്നിങ്ങനെയാണ്‌ മറ്റിടങ്ങളിൽ മരണം. 24 മണിക്കൂറിൽ 45,148 പേർ കൂടി രോഗബാധിതരായി. 59,105 പേർ രോഗമുക്തരായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *