ശബരിമല മേല്‍ശാന്തിയായി തൃശൂര്‍ സ്വദേശിയും പന്തളം ശിവക്ഷേത്രത്തിലെ മേല്‍ശാന്തിയുമായ എ വി ഉണ്ണികൃഷ്ണന്‍ നമ്ബൂതിരിയെ തെരഞ്ഞെടുത്തു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ പ്രയാര്‍ ഗോപാലകൃഷ്ണന്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ രാവിലെ എട്ടുമണിയോടെ ശബരിമലയില്‍ നടന്ന ചടങ്ങില്‍ നറുക്കിട്ടെടുക്കുകയായിരുന്നു. 14 പേരുടെ പട്ടികയില്‍ നിന്നുമാണ് തെരഞ്ഞെടുപ്പ് നടന്നത്.












