എ.കെ.എം.ജി. കണ്‍ വന്‍ഷന്‍ കിക്ക് ഓഫ് ഞായറാഴ്ച ഫിലഡല്‍ഫിയയില്‍

ഫിലഡല്‍ഫിയ: അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ഗ്രാഡ്വേറ്റ്‌സിന്റെ (എ.കെ.എം.ജി) 36-മത് കണ്‍ വന്‍ഷന്റെ കിക്ക് ഓഫ് ഞായറാഴ്ച ജൂണ്‍ 7നു മൂന്നു മുതല്‍ ഏഴു വരെ ബന്‍സേലെ മിലുള്ള ഷാഗണ്‍  റെസ്റ്റോറന്റില്‍ നടക്കും.
കലാപരിപാടികൾ, ഡി.ജെ, ഫൂഷൻ ഡാൻസ് എന്നിവയാനു പ്രധാന പരിപാടികള്‍.  എല്ലാ മെഡിക്കൽ ഡോക്ടർമാരും ഈ കിക്ക് ഓഫിൽ പങ്കെടുക്കണം എന്ന്  എ കെ എം ജി ഭാരവാഹികൾ പറഞ്ഞു.
സെപ്റ്റംബര്‍ 4,5, 6 തീയതികളില്‍ ഫിലഡല്‍ഫിയയില്‍ നടക്കുന്ന കണ്‍വന്‍ഷന്റെ ഇതു വരെയുള്ള പ്രവര്‍ത്തനങ്ങള്‍ ചടങ്ങില്‍ അവലോകനം ചെയ്യുമെന്ന് പ്രസിഡന്റ് ഡോ. അലക്‌സ് മാത്യു, കണ്‍വന്‍ഷന്‍ ചെയര്‍ ഡോ ജോസഫ് മാത്യു എന്നിവര്‍ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് അലക്സ്‌ മാത്യു, എം.ഡി 1-610-248-, ജോസഫ്‌ മാത്യു എം.ഡി  1-732-754-8733

Spread the love

Leave a Reply

Your email address will not be published. Required fields are marked *