ജയലളിതയ്‌ക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

jayalalithaa1afp9ദില്ലി: അനധികൃത സ്വത്ത് സമ്പദന കേസില്‍ കുറ്റവിമുക്തയാക്കിയ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.


ഹൈക്കോടതി വിധി നിയമവിരുദ്ധമാണെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ വാദം. അഴിമതി നിരോധന നിയമപ്രകാരമുള്ള കേസുകളില്‍ കാണിക്കേണ്ട ഗൗരവം ഹൈക്കോടതി ഈ കേസില്‍ കാട്ടിയില്ല.


സ്വത്തുക്കളുടെ മൂല്യം കണക്കാക്കുന്നതില്‍ ഹൈക്കോടതി പിഴവ് പറ്റി. ഈ സാഹചര്യത്തില്‍ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് കേസില്‍ ഉടന്‍ അന്തിമ വാദം കേള്‍ക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. അവധിക്കാലത്തിന് ശേഷം കര്‍ണാടക സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കും.