എ​രു​മ​മു​ണ്ട ഉ​രു​ള്‍​പൊ​ട്ട​ല്‍: ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു

എ​രു​മ​മു​ണ്ട ചെ​ട്ടി​യാം​പാ​റ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ കാ​ണാ​താ​യ ചാ​ലി​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ചെ​ട്ടി​യ​ന്‍​പാ​റ പ​റ​ന്പാ​ട​ന്‍ സു​ബ്ര​ഹ്മ​ണ്യ(32)ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. രാ​വി​ലെ ഒന്‍പതോടെയാണ് കോ​യ​ന്പ​ത്തൂ​രി​ല്‍ നി​ന്നെ​ത്തി​യ സൈ​ന്യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ മൃതദേഹം ക​ണ്ടെ​ത്തി​യ​ത്. ഉ​രു​ള്‍​പൊ​ട്ട​ല്‍ ന​ട​ന്ന വീ​ടി​നു സ​മീ​പ​ത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്.

സുബ്രഹ്മണ്യന്‍റെ കു​ടും​ബ​ത്തി​ലെ അ​ഞ്ചു​പേ​രു​ടെ മൃ​ത​ദേ​ഹങ്ങള്‍ വ്യാഴാഴ്ച ക​ണ്ടെ​ടു​ത്തി​രു​ന്നു.സു​ബ്ര​ഹ്മ​ണ്യ​ന്‍റെ മാ​താ​വ് പ​റ​ന്പാ​ട​ന്‍ കു​ഞ്ഞി (50), ഭാ​ര്യ ഗീ​ത (29), മ​ക്ക​ളാ​യ ന​വ​നീ​ത് (ഒ​ന്പ​ത്), നി​വേ​ദ് (മൂ​ന്ന്), കു​ഞ്ഞി​യു​ടെ സ​ഹോ​ദ​രി​യു​ടെ മ​ക​ന്‍ മി​ഥു​ന്‍ (16) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് വ്യാഴാഴ്ച ക​ണ്ടെ​ത്തി​രു​ന്ന​ത്. കാണാതായ സുബ്രഹ്മണ്യന് വേണ്ടി വൈകുന്നേരം വരെ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. തു​ട​ര്‍​ന്നാ​ണ് സൈ​ന്യ​ത്തി​ന്‍റെ സ​ഹാ​യം തേ​ടി​യ​ത്.

ഇ​ന്നു രാ​വി​ലെയാണ് തെ​ര​ച്ചി​ല്‍ പു​ന​രാ​രം​ഭിച്ചത്. സു​ബ്ര​ഹ്മ​ണ്യ​ന്‍റെ മൃ​ത​ദേ​ഹം സൈ​നി​ക വാ​ഹ​ന​ത്തി​ല്‍ നി​ല​ന്പൂ​ര്‍ ജി​ല്ലാ​ ആശുപത്രിയിലേക്ക് മാറ്റി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *