കുവൈത്ത് സിറ്റി: വിദേശത്തുനിന്ന് എയര്‍ കാര്‍ഗോ മാര്‍ഗം രാജ്യത്തെത്തിച്ച ലഹരിവസ്തുക്കള്‍ പിടികൂടി. 20 കിലോ കെമിക്കല്‍ മയക്കുമരുന്നുകളും ഒരു കിലോ മരിജുവാനയുമാണ് നാര്‍കോട്ടിക് കണ്ട്രോള് വിഭാഗം പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് ആഫ്രിക്കന്‍ യുവാവിനെയും പങ്കാളിയെയും പൊലീസ് അറസ്റ്റ് ചെയ്തെന്ന് സുരക്ഷാവൃത്തങ്ങള്‍ അറിയിച്ചു.
ഇവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിെന്റ അടിസ്ഥാനത്തില്‍ ഇതുമായി ബന്ധമുള്ള മുഴുവന്‍ ആളുകളെയും പിടികൂടുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.