അബുദാബി ടി10 ക്രിക്കറ്റിന് യുവരാജ് സിങ്ങും


അബുദാബിയില്‍ നടക്കുന്ന ടി10 ക്രിക്കറ്റ് കളിക്കാന്‍ യുവരാജ് സിങ്ങും. മാറാത്ത അറേബ്യന്‍സിന്റെ ഇന്ത്യന്‍ ഐക്കണ്‍ പ്ലയെര്‍ ആയാണ് യുവരാജ് സിങ് ടി10 ലീഗില്‍ കളിക്കുക. ഇന്ത്യന്‍ ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം കാനഡയില്‍ നടന്ന ഗ്ലോബല്‍ ടി20 ലീഗില്‍ യുവരാജ് സിങ് കളിച്ചിരുന്നു. നിലവില്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് വിരമിക്കാത്ത താരങ്ങള്‍ക്ക് മറ്റു ലീഗുകളില്‍ കളിയ്ക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അനുവാദം നല്‍കാറില്ല.


നിലവില്‍ മുന്‍ സിംബാബ്‌വെ താരവും മുന്‍ ഇംഗ്ലണ്ട് പരിശീലകനുമായ ആന്‍ഡി ഫ്ലവര്‍ ആണ് മറാത്താ അറേബ്യന്‍സിന്റെ പരിശീലകന്‍. മുന്‍ വെസ്റ്റിന്‍ഡീസ് താരം ഡ്വയ്ന്‍ ബ്രാവോയാണ് ടീമിന്റെ ക്യാപ്റ്റന്‍. കഴിഞ്ഞ വര്‍ഷവും ബ്രാവോ തന്നെയായിരുന്നു മറാത്താ അറേബ്യന്‍സിന്റെ ക്യാപ്റ്റന്‍. നവംബര്‍ 14ന് തുടങ്ങുന്ന ടൂര്‍ണമെന്റിന് ഐ.സി.സിയുടെ അംഗീകാരവും ഉണ്ട്.




Sharing is Caring