പാലാരിവട്ടം അഴിമതിക്കേസ്; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും


കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ പൊതുമരാമത്തു മുന്‍ സെക്രട്ടറി ടി ഒ സൂരജ് അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ ഇനി ജുഡീഷ്യല്‍ കസ്റ്റഡി ആവശ്യമില്ലെന്നും 52 ദിവസത്തില്‍ ഏറെയായി ജയിലില്‍ കഴിയുകയാണെന്നും സൂരജ് കോടതിയെ അറിയിച്ചിട്ടുണ്ട്. ആര്‍ഡിഎസ് കമ്ബനി ഉടമ സുമിത് ഗോയല്‍, റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജ്‌സ് കോര്‍പ്പറേഷന്‍ മുന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം ടി തങ്കച്ചന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയും ഇന്ന് പരിഗണിക്കും.




Sharing is Caring