എ​ഡി​ജി​പി​യു​ടെ മ​ക​ള്‍​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​ട​പെ​ട്ടി​ട്ടി​ല്ലെ​ന്ന് ലോ​ക്നാ​ഥ് ബെ​ഹ്റ


തി​രു​വ​ന​ന്ത​പു​രം: എ​ഡി​ജി​പി സു​ധേ​ഷ് കു​മാ​റി​ന്‍റെ മ​ക​ള്‍ സ്നി​ഗ്ധ​യ്ക്കെ​തി​രാ​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​ട​പെ​ട്ടി​ട്ടി​ല്ലെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ. പോ​ലീ​സ് ഡ്രൈ​വ​റാ​യ ഗ​വാ​സ്ക​റെ സ്നി​ഗ്ധ മര്‍ദിച്ച സം​ഭ​വം പ്ര​ത്യേ​ക സം​ഘ​മാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. അ​വ​ര്‍ കൃ​ത്യ​മാ​യി കേ​സ് അ​ന്വേ​ഷി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​രു കേ​സു​ണ്ടാ​യാ​ല്‍ പെ​ട്ടെ​ന്നു തെ​ളി​വ് ല​ഭി​ക്ക​ണ​മെ​ന്നി​ല്ല. കൃ​ത്യ​മാ​യ തെ​ളി​വ് ല​ഭി​ച്ചാ​ല്‍ കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​മെ​ന്നും ഡി​ജി​പി പ​റ​ഞ്ഞു.


സ്നി​ഗ്ധ​യെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ പ​ര്യാ​പ്ത​മാ​യ തെ​ളി​വു​ക​ള്‍ ഇ​ല്ലെ​ന്ന് പോ​ലീ​സ് ഇ​ന്ന് ഹൈ​ക്കോ​ടി​യെ അ​റി​യി​ച്ചി​രു​ന്നു. കേ​സി​ല്‍ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ക്കാ​ന്‍ സ​മ​യം വേ​ണ​മെ​ന്നും പോ​ലീ​സ് കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ജൂ​ണ്‍ 14നാ​ണ് സ്നി​ഗ്ധ ഗ​വാ​സ്ക​റെ മ​ര്‍​ദ്ദി​ച്ച​ത്. സം​ഭ​വം ഉ​ണ്ടാ​യി​ട്ട് ഇ​ത്ര ദി​വ​സം ക​ഴി​ഞ്ഞി​ട്ടും സ്നി​ഗ്ധ​യെ അ​റ​സ്റ്റു ചെ​യ്യാ​ന്‍ ക്രൈം​ബ്രാ​ഞ്ച് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. സ്നി​ഗ്ധ​യ്ക്കെ​തി​രെ ജാ​മ്യ​മി​ല്ല വ​കു​പ്പ് പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രു​ന്ന​ത്.




Sharing is Caring