രോഹിത് കുമാര്‍ പൂനെ സിറ്റിയില്‍ തുടരും


ഡല്‍ഹി യുവതാരം രോഹിത് കുമാറുമായുള്ള കരാര്‍ പൂനെ സിറ്റി പുതുക്കി. രണ്ട് വര്‍ഷത്തേക്കാണ് രോഹിത് പൂനെയുമായി പുതിയ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. മധ്യനിരയില്‍ ഇന്ത്യന്‍ ഫുട്ബോളിന്റെ ഭാവിയായാണ് രോഹിതിനെ കണക്കാക്കുന്നത്. 21കാരനായ രോഹിത് കഴിഞ്ഞ വര്‍ഷമായിരുന്നു ആദ്യനായി ഐ എസ് എല്ലില്‍ കളിച്ചത്.


മുമ്ബ് ഐ ലീഗ് ക്ലബായ ഡി എസ് കെ ശിവാജിയന്‍സിന്റെ മിഡ്ഫീല്‍ഡില്‍ ആയിരുന്നു താരം. മൂന്ന് വര്‍ഷത്തോളം ഡി എസ് കെയ്ക്ക് ആയി കളിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 14 ഐ എസ് എല്‍ മത്സരങ്ങളില്‍ രോഹിത് ഇറങ്ങിയിരുന്നു. 2 ഗോളുകളും രോഹിത് നേടി. ലോംഗ് റേഞ്ചറുകള്‍ എടുക്കുന്നതിലുള്ള രോഹിതിന്റെ മികവും ശ്രദ്ധനേടിയിട്ടുണ്ട്.




Sharing is Caring