എൻ എം വിജയന്റെ ആത്മഹത്യ; ഒന്നാം പ്രതിയായ ഐ സി ബാലകൃഷ്ണന്‍ സഭയിലെത്തി


വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയനും മകനും ജീവനൊടുക്കിയ കേസില്‍ ഒന്നാം പ്രതിയായ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ നിയമസഭയിലെത്തി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയാനിക്കെയാണ് സഭയിലെത്തിയത്.


നാളെ വിധിപറയുന്നിന് മുമ്പ് പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി അന്വേഷണ സംഘത്തി് നിർദ്ദേശം നൽകിയിരുന്നു. ആത്മഹത്യാ പ്രേരണ കേസില്‍ പ്രതിയായതോടെ ഐ സി ബാലകൃഷ്ണന്‍ ഒളിവിലായിരുന്നു.എന്നാല്‍ ഒളിവില്‍ പോയതല്ലെന്നും സുഹൃത്തിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കര്‍ണാടകയില്‍ ആയിരുന്നുവെന്നും വിശദീകരിച്ച് ഐ സി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു.


എന്നാല്‍ ഐ സി ബാലകൃഷ്ണന്‍ ഒളിവില്‍ ആണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രതികരിക്കുകയായിരുന്നു. അറസ്റ്റ് വാറണ്ട് ഉള്ളയാള്‍ ഒളിവില്‍ പോകേണ്ടി വരും. അത് സ്വാഭാവികമാണ് എന്നായിരുന്നു പ്രതികരണം.



Sharing is Caring