എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ മദ്യനയം പ്രഖ്യാപിക്കുമെന്ന് :എക്സൈസ് മന്ത്രി

ജൂണ്‍ 30ന് മുൻപ് എൽഡിഎഫ് സർക്കാരിന്‍റെ മദ്യനയം പ്രഖ്യാപിക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ടൂറിസം മേഖലയുടെ ആശങ്കകൾ കൂടി പരിഗണിച്ചാവും പുതിയ മദ്യനയം പ്രഖ്യാപിക്കുക. ബാറുകൾ പൂട്ടിയതോടെ ടൂറിസം രംഗത്ത് വൻ വരുമാന ഇടിവുണ്ടായെന്ന് ടൂറിസം വകുപ്പ് കണക്കുകൾ ഉദ്ദരിച്ച് എക്സൈസ് വകുപ്പിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചുള്ള മദ്യനയമാവും ജനങ്ങൾക്ക് മുന്നിൽ സമർപ്പിക്കുക എന്നും മന്ത്രി വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *