എല്ലാവരും ചേര്‍ന്ന് വേട്ടയാടുന്നു: രഞ്ജിത് മഹേശ്വരി


റിയോ ഒളിമ്പിക്‌സിലെ മോശം പ്രകടനത്തിന്റെ പേരില്‍ വിമര്‍ശിക്കുന്നവര്‍ക്കെതിരെ രഞ്ജിത് മഹേശ്വരിയുടെ രൂക്ഷപ്രതികരണം. രാജ്യാന്തര തലത്തിലുള്‍പ്പെടെ നേട്ടങ്ങള്‍ കൈവരിച്ചിട്ടും മുന്‍താരങ്ങളും പരിശീലകരും മാധ്യമങ്ങളുമെല്ലാം വേട്ടയാടുന്നുവെന്ന് രഞ്ജിത് ആരോപിച്ചു.


റിയൊയിലേക്കു യോഗ്യത നേടിയപ്പോള്‍ മരുന്നടിച്ചോയെന്നു ചോദിച്ചവരുണ്ട്. അവിടെ മത്സരിക്കുന്നതിനു തലേന്നു വരെ ഈ ചോദ്യം ആവര്‍ത്തിക്കപ്പെട്ടു. രാജ്യാന്തര മീറ്റുകളില്‍ മെഡല്‍ നേടിയവരെപ്പോലും കഴിവുകെട്ടവരെന്നു വിലയിരുത്തുന്ന വിമര്‍ശകരാണു കായികരംഗത്തിന്റെ ശാപം. ആക്രമണം തുടര്‍ന്നപ്പോള്‍ വിടപറയുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്നും രഞ്ജിത് പറഞ്ഞു.


റിയോയില്‍ ട്രിപ്പിള്‍ ജംപില്‍ മത്സരിച്ച രഞ്ജിത് മഹേശ്വരിക്ക് ഫൈനലിലേക്കു യോഗ്യത നേടാനായില്ല. 16.13 മീറ്റര്‍ പിന്നിട്ട രഞ്ജിത് 30–ാം സ്ഥാനത്താണു ഫിനിഷ് ചെയ്തത്. ഫൈനലിലേക്കുള്ള യോഗ്യതാ മാര്‍ക്ക് 16.95 മീറ്ററായിരുന്നു.



Sharing is Caring