എറണാകുളം ജില്ലയിൽ രോഗികളുടെ എണ്ണം വർധിക്കുന്നത് ഭയപ്പെടേണ്ടതില്ല: ജില്ലാ കളക്ടർ

എറണാകുളം ജില്ലയിൽ രോഗികളുടെ എണ്ണം വർധിക്കുന്നത് ഭയപ്പെടേണ്ടതില്ല എന്ന് ജില്ലാ കളക്ടർ എസ് സുഹാസ്. പരമാവധി രോഗികളെ കണ്ടെത്താനുള്ള ടെസ്റ്റുകളാണ് ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം കുറയും. ജനങ്ങൾ വീടുകളിൽ തന്നെ കഴിയണമെന്നും അനാവശ്യമായി ഇറങ്ങി നടന്നാൽ ലോക്ക്ഡൗൺ നീട്ടാനുള്ള സാഹചര്യമുണ്ടാകുമെന്നും കളക്ടർ പറഞ്ഞു.

സംസ്ഥാനത്ത് ഇന്നലെ 43,529 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1,46,320 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.75 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 95 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6053 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 241 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 40,133 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3010 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 145 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 34,600 പേർ രോഗമുക്തി നേടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *