ചെങ്ങന്നൂര്‍: രോഗിയായ സ്ത്രീയെ ആശുപത്രിലേക്കു കൊണ്ടു പോകാനെത്തിയ എയര്‍ ആംബുലന്‍സിനായി യാത്ര വൈകിപ്പിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ചെങ്ങന്നൂരിലെ പ്രളയബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം തിരെ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടിലെ ഹെലിപാഡിലെത്തിയതായിരുന്നു രാഹുല്‍. അതേസമയമാണ് രോഗിയായ സ്ത്രീയെ കോട്ടയത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന എയര്‍ ആംബുലന്‍സും എത്തിയത്. ഇക്കാര്യം അറിഞ്ഞ രാഹുല്‍ എയര്‍ ആംബുലന്‍സ് പോയ ശേഷം മതി തന്റെ യാത്രയെന്ന് തീരുമാനിച്ചു. തുടര്‍ന്ന് എയര്‍ ആംബുലന്‍സ് തിരിച്ച ശേഷമാണ് രാഹുല്‍ ആലപ്പുഴയിലേക്ക് തന്റെ യാത്ര തുടര്‍ന്നത്.













