എന്‍എസ്എസ് നേതൃത്വത്തില്‍ തിരുത്തല്‍ വേണം: സുരേഷ് ഗോപി

കൊല്ലം: എന്‍ എസ് എസ് നേതൃത്വത്തില്‍ തിരുത്തല്‍ വേണമെന്ന് നടന്‍ സുരേഷ് ഗോപി. സമുദായംഗങ്ങള്‍ വേണം ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം എന്‍ എസ് എസ് ആസ്ഥാനത്തെത്തിയ സുരേഷ് ഗോപിയെ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ഇറക്കി വിട്ടതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.

പെരുന്നയില്‍ എല്ലാവര്‍ക്കും കയറിച്ചെല്ലാനുള്ള സാഹചര്യം ഉണ്ടാവണം. രാഷ്ട്രീയ ഉദ്ദേശത്തോടെയല്ല ശനിയാഴ്ച അവിടെ സന്ദര്‍ശനം നടത്തിയത്. ഇറക്കി വിട്ട സംഭവം വേദനയുണ്ടാക്കിയെന്നും സുരേഷ് ഗോപി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *