ആസാമില്‍ ഭൂചലനം

ഗോഹട്ടി: ആസാമില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.6 രേഖപ്പെടുത്തിയ ഭൂചലനം. രാവിലെ 6.35നായിരുന്നു ഭൂചലനം. ആസാമിലെ കോക്രാജര്‍ ജില്ലയില്‍ കടലില്‍ 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഭൗമശാസ്ത്ര വിദഗ്ദ്ധര്‍ പറഞ്ഞു.

ഭൂചലനത്തെ തുടര്‍ന്ന് കെട്ടിടങ്ങളുടെ വാതിലുകള്‍ കുലുങ്ങുകയും ജനാലകള്‍ വിറയ്ക്കുകയും ചെയ്തു. ഭയചകിതരായ ആളുകള്‍ വീടുകള്‍ ഉപേക്ഷിച്ച് പുറത്തേക്കോടി.

നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതീവ തീവ്രതയേറിയ ചലനമല്ല അസമില്‍ റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ആശങ്കയ്ക്ക് സാധ്യതയില്ലെന്നാണ് ഇന്ത്യന്‍ മെറ്റീയോറോളജി വിഭാഗം പറയുന്നത്.

മാസങ്ങള്‍ക്ക് മുന്‍പ് നേപ്പാളിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുമുണ്ടായ ഭൂചലനത്തിന്റെ ഭീതി ഇതുവരേയും വിട്ടുമാറും മുന്‍പാണ് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വീണ്ടും ഭൂചലനമുണ്ടാകുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *