സുരേഷ് ഗോപിയ്ക്ക് പിന്തുണയുമായി അനൂപ് ചന്ദ്രന്‍

download (2)കൊച്ചി: ചലച്ചിത്രതാരം സുരേഷ് ഗോപിയെ പിന്തുണച്ച് നടന്‍ അനൂപ് ചന്ദ്രന്‍ രംഗത്ത്. സുരേഷ് ഗോപിയെ മന്നം സമാധിയില്‍ നിന്നും ഇറക്കിവിട്ട നടപടി ശരിയായില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ നടപടി ജനാധിപത്യ വിരുദ്ധമാണ്. രാജ്യം ഭരത് അവാര്‍ഡ് നല്‍കി ആദരിച്ച നടനെയാണ് സുകുമാരന്‍ നായര്‍ ഇറക്കി വിട്ടത്. മതമേലധ്യക്ഷന്‍മാരുടെ പൃഷ്ടം താങ്ങാന്‍ കലാകാരന്മാര്‍ പോകരുതെന്നും അനുപ് ചന്ദ്രന്‍ പറഞ്ഞു.

എന്‍ എസ് എസ് ആസ്ഥാനത്ത് ശനിയാഴ്ച എത്തിയ സുരേഷ് ഗോപിയെ സുകുമാരന്‍ നായര്‍ ഇറക്കിവിട്ടത് വന്‍ വാര്‍ത്തയായിരുന്നു. ഈ സംഭവത്തോടാണ് അനൂപ് ചന്ദ്രന്‍ പ്രതികരിച്ചത്. സുകുമാരന്‍ നായരുടെ നടപടിക്കെതിരേ സംവിധായകന്‍ മേജര്‍ രവി വിമര്‍ശനമുന്നയിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *