എടിഎം തകര്‍ത്ത് മോഷണ ശ്രമം; രണ്ട് പേര്‍ അറസ്റ്റില്‍

കൊച്ചി: മട്ടാഞ്ചേരിയില്‍ എടിഎം തകര്‍ത്ത് മോഷണ ശ്രമം. സംഭവത്തില്‍ രാജസ്ഥാന്‍ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി മട്ടാഞ്ചേരിയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മിലാണ് മോഷണ ശ്രമംനടന്നത് .
രാജസ്ഥാന്‍ സ്വദേശികളായ ആമീന്‍, റിയാസ് ഖാന്‍ എന്നിവരാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. മോഷണശ്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *