തിമിംഗലം ഛര്‍ദിച്ചപ്പോള്‍ കിട്ടിയ 1.3 കിലോ ആമ്ബര്‍ഗ്രിസുമായി ഒരാള്‍ അറസ്റ്റില്‍


മുംബൈ: തിമിംഗലം ഛര്‍ദിച്ചപ്പോള്‍ കിട്ടിയ 1.3 കിലോ ആമ്ബര്‍ഗ്രിസ് വില്‍ക്കാനെത്തിയ മധ്യവയസ്‌കന്‍ മുംബൈയില്‍ അറസ്റ്റില്‍. വിപണിയില്‍ 1.7 കോടി രൂപ മൂല്യമുള്ള ആമ്ബര്‍ഗ്രിസാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്. വിപണിയില്‍ സ്വര്‍ണ്ണത്തോളം വിലമതിക്കുന്ന വസ്തുവാണ് തിമിംഗലം ഛര്‍ദിച്ച ആമ്ബര്‍ഗ്രിസ് . സ്‌പേം തിമിംഗലങ്ങളുടെ വയറ്റിലുണ്ടാകുന്ന തവിട്ടുനിറമുള്ള മെഴുകുപോലുള്ള വസ്തുവാണ് ആമ്ബര്‍ഗ്രിസ്. തിമിംഗലങ്ങള്‍ ഇടയ്ക്ക് ഛര്‍ദിച്ച്‌ കളയുന്ന ആമ്ബര്‍ഗ്രിസ് തീരത്തടിയും. വിലയേറിയ പെര്‍ഫ്യൂമുകളുടെ ഒരു ഘടകവസ്തുവാണിത്.രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസിന്റെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത നീക്കത്തിലാണ് വിദ്യാവിഹാറിലെ കാമാ ലെയ്‌നില്‍ നിന്ന് ശനിയാഴ്ച രാഹുല്‍ ദുപാരെ എന്നയാളെ അറസ്റ്റ് ചെയ്തത്. 1.7 കോടി രൂപ വിലമതിക്കുന്ന 1.3 കിലോ ആമ്ബര്‍ഗ്രിസ് ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തായി പോലീസ് അറിയിച്ചു. വന്യജീവി സംരക്ഷണ നിയമം അനുസരിച്ച്‌ ഇയാള്‍ക്കെതിരെ കേസ് എടുത്തു.




Sharing is Caring