എടപ്പാള്‍ മാരത്തണ്‍: ‘സംഘമിത്രങ്ങള്‍’ ഉപേക്ഷിച്ചോടിയ ബൈക്കുകള്‍ തിരികെ കൊടുക്കാതെ പൊലീസ്‌

മലപ്പുറം: ശബരിമല കര്‍മ്മസമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ദിവസമുണ്ടായ സംഘമിത്രങ്ങളുടെ കൂട്ടയോട്ടത്തിന് കേരളം സാക്ഷ്യം വഹിച്ചിരുന്നു. എടപ്പാള്‍ നഗരത്തിലും സമീപ പ്രദേശങ്ങളിലും ഉണ്ടായ ഹര്‍ത്താലനുകൂലികളുടെ ഓട്ടത്തെ എടപ്പാള്‍ ഓട്ടം എന്നാണ് സമൂഹമാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. എടപ്പാളിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് സംഘമിത്രങ്ങള്‍ വാഹനങ്ങള്‍ ഉപേക്ഷിച്ച് ഓടി മറയുകയായിരുന്നു. പൊലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ വിവിധ സ്റ്റേഷനുകളിലായി കിടന്ന് നശിക്കുകയാണ്. അന്വേഷണം പൂര്‍ത്തിയായതിന് ശേഷമേ പൊലാസ് വണ്ടി വിട്ടു കൊടുക്കുകയുള്ളൂ. ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ചാണ് കര്‍മ്മസമിതി ഹര്‍ത്താല്‍ നടത്തിയത്. മലപ്പുറം എടപ്പാളില്‍ സിപിഎമ്മും സംഘപരിവാറും തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് ഹര്‍ത്താല്‍ അനുകൂലികള്‍ ബൈക്കുകള്‍ ഉപേക്ഷിച്ച് ഓടിയൊളിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *