എകെജി ഭവനിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം


കേരളത്തില്‍ സിപിഐഎം അക്രമ രാഷ്ട്രീയം നടത്തുന്നു എന്ന് ആരോപിച്ച്‌ സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ നേരിയ തോതില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്തു. എന്നാല്‍ നേതാക്കളുടെ ഉചിതമായ ഇടപെടല്‍ മൂലം കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടായില്ല. കേരളത്തിലെ സിപിഐഎം അധികാരത്തെ കുട്ടു പിടിച്ച്‌ ആക്രമം നടത്തുകയാണെന്നും കേരളത്തിലെ ബിജെപി പ്രവര്‍ത്തകരെ വേട്ടയാടുകയാണെന്നും ആരോപിച്ചായിരുന്നു മാര്‍ച്ച്‌. ബിജെപി ദില്ലി സംസ്ഥാന കമ്മിറ്റിയുടെയും ദക്ഷിണേന്ത്യന്‍ സെല്ലിന്റെയും ആഭിമുഖ്യത്തിലായിരുന്നു മാര്‍ച്ച്‌. മാര്‍ച്ചിനെ നേരിടാന്‍ ശക്തമായ സന്നാഹങ്ങളായിരുന്നു ദില്ലി പൊലീസ് ഏര്‍പെടുത്തിയത്.




Sharing is Caring