ഋഷിരാജ് സിംഗിനെ മാറ്റിയതിന് വിശദീകരണവുമായി ചെന്നിത്തല


imagesതിരുവനന്തപുരം: എ ഡി ജി പി ഋഷിരാജ് സിംഗിനെ കെ എസ് ഇ ബി ആന്റിതെഫ്റ്റ് സ്‌ക്വാഡിന്റെ ചുമതലയില്‍ നിന്ന് മാറ്റിയ സംഭവത്തില്‍ വിശദീകരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തന്റെ ഫേസ്ബുക്കിലാണ് രമേശ് ചെന്നിത്തല വിശദീകരണക്കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.


കേരളാ പൊലീസ് അക്കാഡമയില്‍ നടന്ന വനിത പൊലീസ് കേഡറ്റുകളുടെ പാസിംഗ്ഔട്ട് പരേഡുമായി ബന്ധപ്പെട്ടുയര്‍ന്ന സല്യുട്ട് വിവാദത്തെക്കുറിച്ചും ചെന്നിത്തല പോസ്റ്റില്‍ വിശദീകരിക്കുന്നുണ്ട്.


ഋഷിരാജ് സിംഗ് ഡ ിജി പിയെക്കണ്ട് നേരിട്ട് ആവശ്യപ്പെട്ടതനുസരിച്ചാണ് അദ്ദേഹത്തിന് പുതിയ ഉത്തരവാദിത്തം ലഭിച്ചതെന്നും സേനയിലേക്ക് തിരിച്ചുവരാന്‍ കഴിഞ്ഞതില്‍ താന്‍ ഏറെ സന്തോഷവാനാണെന്ന് അദ്ദേഹം പറഞ്ഞുവെന്നും ചെന്നിത്തല പോസ്റ്റില്‍ പറയുന്നു.

വ്യവസായ പ്രമുഖരുടെ അടക്കം ഉന്നതരുടെ വൈദ്യുതി മോഷണം കൈയോടെ പിടികൂടിയതിനെത്തുടര്‍ന്നാണ് ഋഷിരാജ് സിംഗിനെ സ്ഥലം മാറ്റിയതെന്ന് ആരോപണമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആഭ്യന്തരമന്ത്രിയുടെ വിശദീകരണമെന്നതും ശ്രദ്ധേയമാണ്.



Sharing is Caring