സാനിയ സഖ്യത്തിന് വിംബിള്‍ഡണ്‍ കിരീടം


downloadലണ്ടന്‍: വിംബിള്‍ഡണ്‍ പുല്‍കോര്‍ട്ടില്‍ നിന്ന് സാനിയ മിര്‍സയ്ക്ക് ആദ്യ വനിതാ ഡബിള്‍സ് കിരീടം. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസിനൊപ്പം ആദ്യ വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിലെ കിരീടത്തില്‍ മുത്തമിട്ടാണ് സാനിയ ഈ അസുലഭനേട്ടം സ്വന്തമാക്കിയത്.


റഷ്യയുടെ ഏകതറീന മക്‌റോവ-യെലേന വെസ്‌നിന സഖ്യത്തെ 5-7, 7-6(7-4), 7-5 എന്ന സ്‌കോറിനു തകര്‍ത്താണു ടോപ് സീഡായ ഇന്തോ-സ്വിസ് ജോഡി കിരീടം സ്വന്തമാക്കിയത്.


ആദ്യസെറ്റ് 5-7 എന്ന സ്‌കോറിനു നഷ്ടമാക്കിയ ശേഷമാണ് സാനിയ-ഹിംഗിസ് സഖ്യം തകര്‍പ്പന്‍ തിരിച്ചുവരവു നടത്തിയത്. രണ്ടു മണിക്കൂര്‍ 25 മിനിറ്റു നീണ്ട മത്സരത്തിലെ കടുത്ത പോരാട്ടത്തിനൊടുവില്‍ ഇന്തോ-സ്വിസ് സഖ്യം റഷ്യന്‍ സഖ്യത്തെ പരാജയപ്പെടുത്തുകയായിരുന്നു.

സമ്മര്‍ദ്ദഘട്ടത്തില്‍ പ്രചോദനമേകുന്ന മികച്ച പങ്കാളിയെയാണ് എനിക്കു ലഭിച്ചത്. അതിനാലാണ് മൂന്നാം സെറ്റില്‍ മികച്ച രീതിയില്‍ മുന്നേറാനുള്ള ആര്‍ജവം ലഭിച്ചത്. -സാനിയ മത്സരശേഷം പറഞ്ഞു.



Sharing is Caring