ഋഷിരാജ് സിംഗിനെ മാറ്റിയത് റദ്ദാക്കണമെന്ന് വി എസ് അച്യുതാനന്ദന്‍

imagesതിരുവനന്തപുരം: ഋഷിരാജ് സിംഗിനെ മാറ്റിയത് റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. വൈദ്യുതി ബോര്‍ഡ് വിജിലന്‍സ് കമ്മീഷണര്‍ സ്ഥാനത്തു നിന്ന് ഋഷിരാജ് സിംഗിനെ മാറ്റിയ നടപടി റദ്ദാക്കണമെന്നാണ് വി എസ് ആവശ്യപ്പെട്ടത്. പ്രമുഖരുടെ വൈദ്യുതി മോഷണം കണ്ടെത്തിയതിനായിരുന്നു ഋഷിരാജ് സിംഗിനെ തല്‍സ്ഥാനത്തു നിന്നും നീക്കിയത്.

അതേ സമയം ഋഷിരാജ് സിംഗിന് പിന്തുണയുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ഋഷിരാജ് സിംഗിന്റെ പേരിലുള്ള വിവിധ ഗ്രൂപ്പുകളിലുമെല്ലാം ‘സിങ്ക’ത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പതിനായിരങ്ങളാണ് രംഗത്തുവന്നിരിക്കുന്നത്.

1985 ഐപിഎസ് കേരള ബാച്ചിലെ ഓഫീസറായ ഋഷിരാജ്, കഴിഞ്ഞ സെപ്റ്റംബറിലാണ് കെഎസ്ഇബി ചീഫ് വിജിലന്‍സ് ഓഫീസറായി ചുമതലയേറ്റത്. സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും കുടിശികയായി കോടികള്‍ ലഭിക്കാനുള്ള സാഹചര്യത്തിലാണ്, ഋഷിരാജ് സിംഗിനെ ആംഡ് പോലീസ് ബറ്റാലിയന്‍ എഡിജിപിയായി നിയമിച്ചുകൊണ്ടുള്ള പുതിയ ഉത്തരവ് വന്നത്. ഇതോടെ വൈദ്യുതി ബോര്‍ഡ് ചീഫ് വിജിലന്‍സ് ഓഫീസര്‍ സ്ഥാനം, നാഥനില്ലാ കളരിയായിരിക്കുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *