ഊഹാപോഹങ്ങള്‍ തുടരുന്നു; നെയ്മര്‍ ചൈനയിലേക്ക്


നാളത്തെ ചൈനീസ് പര്യടനവുമായി മുന്നോട്ടുപോകുമെന്ന് ബ്രസീലിയന്‍ സറ്റാര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ പ്രഖ്യാപിച്ചു. ബാഴ്‌സലോണയില്‍ നിന്ന് പാരീസ് സെന്റ് ജര്‍മയിന്‍സിലേക്ക് ചേക്കറുമെന്ന ഊഹാപോഹങ്ങള്‍ ഉയരുന്നതിനിടെയാണ് നെയ്മറിന്റെ പ്രഖ്യാപനം.
ചൈനീസ് ആരാധകര്‍ക്ക് നെയ്മറെ കാണുന്നതിനും അഭിനന്ദിക്കുന്നതിനുമായി സംഘടിപ്പിച്ച പരിപാടി റദ്ദാക്കിയതായി സംഘാടകര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നെയ്മര്‍ ക്ല്ബ്ബ് മാറുന്നതുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നതിനാലാണ് പരിപാടി റദ്ദാക്കിയതെന്നായിരുന്നു സംഘാടകരുടെ വിശദീകരണം.


എന്നാല്‍, താന്‍ നാളെ ചൈന സന്ദര്‍ശിക്കുമെന്ന് നെയ്മര്‍ ഇന്നലെ ട്വിറ്ററില്‍ കുറിച്ചു. ചൈനീസ് ആരാധകരുമായി അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിന് അങ്ങോട്ട് പോകുകയാണ്. തിങ്കളാഴ്ച അവിടെ കാണാമെന്ന് ട്വിറ്ററിലെഴുതി. എന്നാല്‍ ചൈനയിലെ പരിപാടികളെക്കുറിച്ച് മറ്റ് വിശദാംശങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല.


അതിനിടെ , നെയ്മറിനോട് ബാഴ്‌സലോണയില്‍ തുടരാന്‍ ക്യാപ്റ്റന്‍ ആന്ദ്രെ ഇനീസ്റ്റ ആവശ്യപ്പെട്ടു. ലോകത്തെ മികച്ച കളിക്കാരിലൊരാളാണ് നെയ്മര്‍. പ്രമുഖരായ കളിക്കാര്‍ ടീമിലുണ്ടാകണമെന്നാണ് എന്റെ ആഗ്രഹം. നെയ്മര്‍ ബാഴ്‌സലോണയ്‌ക്കൊപ്പം തുടരുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ഇനീസ്റ്റ പറഞ്ഞു.

ഇരുപത്തിയഞ്ചുകാരനായ നെയ്മര്‍ പാരീസ് സെന്റ് ജര്‍മെയിന്‍സുമായി റെക്കോര്‍ഡ് തുകയായ 222 മില്ല്യന്‍ യൂറോയ്ക്ക് കാരാര്‍ ഒപ്പിടുമെന്ന് ഉഹാപോഹങ്ങള്‍ ഉരുണ്ടുകൂടാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി.ബാഴ്‌സലോണയുമായി പുതുതായി കരാറൊപ്പിട്ട നെല്‍സണ്‍ സെമെദോയുമായി നെയ്മര്‍ മിയാമിയില്‍ വച്ച് തര്‍ക്കമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
റയല്‍ മാഡ്രിഡുമായുള്ള സൗഹൃദ മത്സരത്തിന് മുന്നോടിയായുളള പരിശീലനത്തിനിടയ്ക്കാണ് ഇവര്‍ ഏറ്റുമുട്ടിയത്.



Sharing is Caring