ഊര്‍മ്മിള ഉണ്ണിയോട് പ്രതിഷേധം ; അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ദീപാ നിശാന്ത്


കോഴിക്കോട് : ജൂലൈ ഒന്നാം തിയ്യതി കോഴിക്കോടു വെച്ച്‌ നടക്കുന്ന വൈക്കം മുഹമ്മദ് ബഷീര്‍ അവാര്‍ഡ്ദാനച്ചടങ്ങില്‍ നിന്ന് ഞാന്‍ വിട്ടു നില്‍ക്കുമെന്ന് ദീപ നിശാന്ത്.ഒരു മഹാമനുഷ്യന്‍റെ പേരിലുള്ള ഒരു പുരസ്കാരത്തെ എല്ലാ ആദരവോടും കൂടെ മനസാ സ്വീകരിക്കുന്നു. എന്നാല്‍ ആ ചടങ്ങില്‍ പങ്കെടുക്കുന്ന ഊര്‍മ്മിള ഉണ്ണി എന്ന വ്യക്തിയോടുള്ള പ്രതിഷേധം എന്ന നിലയ്ക്ക് ഞാന്‍ മാറി നില്‍ക്കുന്നു. ദീപ നിശാന്ത് ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.


അവളോടൊപ്പമല്ല !ഞാനും അവളാണ് എന്ന ബോധ്യത്തില്‍ നാളെ നമ്മളോരോരുത്തര്‍ക്കും ഇത് സംഭവിക്കാമെന്ന ബോധ്യത്തില്‍ ജോലിക്കു പോകുമ്പോഴോ മടങ്ങി വരുമ്പോഴോ ഒരു കാറ് അടുത്തുവന്നു നില്‍ക്കാമെന്നും ഡോറ് തുറന്ന് നമ്മെ വലിച്ചതിനകത്തേക്കിടാമെന്നും ജീവന്‍ എന്ന ഒറ്റ ലക്ഷ്യം മുന്നില്‍ നില്‍ക്കുമ്പോള്‍ പല ഭീഷണികള്‍ക്കും വഴിപ്പെടാമെന്നും ഒക്കെയുള്ള ബോധ്യത്തില്‍ ,അത്തരം സംഭവങ്ങളെ നിസ്സാരവത്കരിക്കുന്ന വ്യക്തികളോടുള്ള പ്രതിഷേധം എന്ന നിലയ്ക്ക് ചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കുന്നു.എനിക്ക് എല്ലാവരേയും മാറ്റാനാവില്ല.എന്റെ പ്രതിഷേധം എനിക്കിങ്ങനെയേ പ്രകടിപ്പിക്കാനാകൂ. ഫേസ്ബുക്ക് പോസ്റ്റില്‍ ദീപ നിശാന്ത് കുറിച്ചു.




Sharing is Caring