എന്‍സിപി സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയന്‍റെ മരണത്തെക്കുറിച്ചുള്ള സ്ത്യാവസ്ഥ പുറത്തുവരട്ടെയന്ന് അദ്ദേഹത്തിന്‍റെ കുടുംബം. എന്താണ് സംഭവിച്ചതെന്ന് വീട്ടുകാരും പൊതുജനങ്ങളും എല്ലാവരും അറിയട്ടെയെന്ന് ഉഴവൂര്‍ വിജയന്‍റെ ഭാര്യ എന്‍. ജി. ചന്ദ്രമണിയമ്മ പറഞ്ഞു. സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതില്‍ സന്തോഷമുണ്ടെന്നും അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അവര്‍ പറഞ്ഞു.
ശനിയാവ്ചയാണ് ഇതു സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്. എന്‍സിപി ജനറല്‍ സെക്രട്ടറിയും കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്പറേഷന് ചെയര്‍മാനുമായ സുല്‍ഫിക്കര്‍ മയൂരി ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തുകയും അപകീര്‍ത്തികരമായി സംസാരിക്കുകയും ചെയ്തെന്ന പരാതിയെ കുറിച്ചാണ് അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ച് മേധാവിയുടെ മേല്‍നോട്ടത്തില്‍ ഐജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാകും കേസ് അന്വേഷിക്കുക. സംസ്ഥാന പോലീസ് മേധാവിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.














