ഉഴവൂര്‍ വിജയത്തിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം


അന്തരിച്ച എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് ധനസഹായം. 25 ലക്ഷം രൂപയുടെ ധനസഹായമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
ഉഴവൂര്‍ വിജയന്റെ ചികിത്സയ്ക്ക് ചിലവായ തുകയിലേയ്ക്ക് അഞ്ച് ലക്ഷം രൂപയും, രണ്ടു പെണ്‍മക്കളുടെ വിദ്യാഭ്യാസത്തിനുള്ള ചിലവിനായി പത്ത് ലക്ഷം രൂപ വീതവുമാണ് ധനസഹായം അനുവദിച്ചത്. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്.




Sharing is Caring