ഉലുവ കഴിച്ചോളൂ.. ആരോഗ്യത്തിന് ബെസ്റ്റാണ്

ഫോളിക് ആസിഡ്, റൈബോഫ്‌ലേവിന്‍, കോപ്പര്‍, പൊട്ടാസ്യം, കാല്‍സ്യം, ഇരുമ്പ്, മാംഗനീസ്, വിറ്റാമിന്‍ എ, ബി6, സി, കെ തുടങ്ങിയ നിരവധി പോഷകങ്ങളുടെ ഉറവിടമായ ഉലുവ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഫലപ്രദമാണ്

നമ്മുടെ ഭക്ഷണത്തില്‍ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ഉലുവ. പലപ്പോഴും കഴിക്കുന്ന പ്ലേറ്റിന്റെ അരികിലേക്ക് മാറ്റിവെക്കുന്ന പതിവ് പലര്‍ക്കുമുണ്ട്. എന്നാല്‍ ഉലുവയില്ലാതെ അടുക്കളക്കാര്യങ്ങല്‍ മുന്നോട്ട് പോവുകയുമില്ല. അടുക്കളയിലെ ഈ ഇത്തിരിക്കുഞ്ഞന്‍ ഭക്ഷണത്തിന് മാത്രമല്ല സൗന്ദര്യ വര്‍ധനവിനും ആരോഗ്യത്തിനും വളരേ നല്ലൊരു മരുന്നാണ്. ഫോളിക് ആസിഡ്, റൈബോഫ്‌ലേവിന്‍, കോപ്പര്‍, പൊട്ടാസ്യം, കാല്‍സ്യം, ഇരുമ്പ്, മാംഗനീസ്, വിറ്റാമിന്‍ എ, ബി6, സി, കെ തുടങ്ങിയ നിരവധി പോഷകങ്ങളുടെ ഉറവിടമായ ഇവ, നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ചികിത്സിക്കുന്നതില്‍ ഫലപ്രദമാണെന്ന് നിരവധി മെഡിക്കല്‍ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

കാഴ്ചയില്‍ കുഞ്ഞന്‍ ആണെങ്കിലും ഗുണങ്ങളില്‍ വമ്പന്നാണ് ഉലുവ. കരുത്തുറ്റ തലമുടി സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവർക്ക് നല്ലൊരു മരുന്നാണ് ഉലുവ. ഉലുവ പേസ്റ്റ് രൂപത്തിലാക്കി തൈര്, കറ്റാര്‍ വാഴ ജെല്‍, വെള്ളം എന്നിവയില്‍ ഏതെങ്കിലുമൊന്നില്‍ ചേര്‍ത്ത് തലയില്‍ പുരട്ടുന്നത് താരന്‍, മുടി കൊഴിച്ചില്‍, നര എന്നിവ കുറയ്ക്കും. ഉലുവ കുതിര്‍ത്ത് അരച്ചശേഷം തേങ്ങാപാലില്‍ കലക്കി മുടിയില്‍ പുരട്ടാം. മുടി വരളുന്നത് തടയാനും മൃദുത്വം ലഭിക്കാനും ഇങ്ങനെ ഉപയോഗിക്കുന്നത് നല്ലതാണ്. ഉലുവയും വെളിച്ചെണ്ണും ചേര്‍ന്ന മിശ്രിതം മുടി വളരാന്‍ സഹായിക്കും. വെളിച്ചെണ്ണയില്‍ ഉലുവയിട്ടു ചൂടാക്കുക. ഉലുവ ചുവന്ന നിറമാവുന്നതുവരെ ചൂടാക്കി ഇളം ചൂടില്‍ മുടിയില്‍ പുരട്ടണം. ഇത് മുടി കൊഴിച്ചിലിനും മുടി പൊട്ടുന്നതിനും നല്ലൊരു പരിഹാരമാണ്.
ഉലുവ ശാരീരിക പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ഉലുവ ഉത്തമമാണ്. ഇതിന്റെ നാരുകള്‍, വിറ്റാമിന്‍ എ, വിറ്റാമിന്‍ ഡി എന്നിവയാല്‍ സമ്പുഷ്ടമാണ്. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. വയറ്റിലെ കൊഴുപ്പ്, പൊണ്ണത്തടി എന്നിവയില്‍ നിന്ന് മോചനം ലഭിക്കണമെങ്കില്‍ ഉലുവ സഹായിക്കുമെന്ന് രാജ്യത്തെ പ്രശസ്ത ആയുര്‍വേദ ഡോക്ടര്‍ അബ്രാര്‍ മുള്‍ട്ടാനി പറയുന്നു. ലയിക്കാത്ത നാരുകള്‍ ഉലുവയില്‍ മതിയായ അളവില്‍ കാണപ്പെടുന്നു. ദഹനത്തിനും ശരീരത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന വിഷാംശങ്ങളെ പുറന്തള്ളാനും ഇത് നല്ലതാണ്.
രാത്രി മുഴുവന്‍ ഉലുവ വെള്ളത്തില്‍ കുതിര്‍ക്കാന്‍ ഇട്ടശേഷം രാവിലെ കുടിക്കുന്നത് നല്ലതാണ്. വിവിധ വിഭവങ്ങളില്‍ ഉലുവ ചേര്‍ക്കാം. കൂടുതല്‍ ഗുണം ലഭിക്കാനായി ചെറുചൂടുള്ള വെള്ളത്തില്‍ ഉലുവ മൂന്നു മുതല്‍ നാലു മണിക്കൂര്‍ കുതിക്കാന്‍ ഇട്ടശേഷം വിഭവങ്ങളില്‍ ചേര്‍ക്കുക. ഉലുവയില്‍ ഫൈബര്‍ അടങ്ങിയിരിക്കുന്നതായി അറിയപ്പെടുന്നു, ഇത് ദഹനം മന്ദഗതിയിലാക്കാനും, ശരീരം പഞ്ചസാര ആഗിരണം ചെയ്യുന്ന നിരക്ക് കുറയ്ക്കാനും, ശരീരം പുറത്തുവിടുന്ന ഇന്‍സുലിന്റെ അളവ് വര്‍ധിപ്പിക്കാനും സഹായിക്കും. ടൈപ്പ് -2 പ്രമേഹമുള്ളവര്‍ക്ക് ശരീരത്തിലെ ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി ഉലുവ മെച്ചപ്പെടുത്തുന്നതായി കണക്കാക്കപ്പെടുന്നു, കാരണം പ്രമേഹ വിരുദ്ധ ഗുണങ്ങള്‍ ഉള്ളതായി അറിയപ്പെടുന്ന 4-ഹൈഡ്രോക്‌സിസ്ലൂസിന്‍ എന്ന അമിനോ ആസിഡിന്റെ സാന്നിധ്യം ഉള്ളതിനാലാണിത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *