ഉറി തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ സുരക്ഷാ വിഷയത്തിലുള്ള കാബിനറ്റ് കമ്മറ്റി ഇന്ന് യോഗം ചേരും. അതിര്‍ത്തിയിലെ നുഴഞ്ഞ് കയറ്റ ഭീഷണി നേരിടാനുള്ള നടപടികളും സുരക്ഷാ ക്രമീകരണങ്ങളും യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന. അതിനിടെ കാശ്മീരില്‍ ഇന്നലെ ഉണ്ടായ രണ്ട് ഏറ്റുമുട്ടലുകളുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ സുരക്ഷ കര്‍ശനമാക്കി.
ഉറി സൈനികത്താവളത്തിന് നേര്‍ക്കുണ്ടായ തീവ്രവാദി ആക്രമണത്തിന് പിന്നാലെ രാജ്യസുരക്ഷ മുന്‍നിര്‍ത്തി നിരവധി കൂടിയാലോചനകളാണ് രാജ്യതലസ്ഥാനത്ത് നടന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് സുരക്ഷാ കാബിനറ്റ് കമ്മറ്റി യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വിളിച്ച് ചേര്‍ക്കുന്നത്. പ്രധാനമന്ത്രിക്ക് പുറമേ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, പ്രതിരോധ മന്ത്രി മനോഹര്‍ പരിക്കര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുക. ഉറി ആക്രമണം നടന്ന് രണ്ട് ദിവസത്തിനകം മൂന്ന് വ്യത്യസ്ത ആക്രമണങ്ങളാണ് കാശ്മീരിലെ പാക് അതിര്‍ത്തിയില്‍ നടന്നത്. ഇന്നലെ മാത്രം രണ്ട് നുഴഞ്ഞ് കയറ്റ ശ്രമങ്ങളെ ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തിയിരുന്നു. അതിര്‍ത്തിയിലും പ്രധാന സൈനിക കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കേണ്ടതിന്റെ അനിവാര്യതയാണ് ഇത് കാണിക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇക്കാര്യമയാരിക്കും പ്രധാനമന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തിലെ പ്രധാന അജണ്ട.














