ഉറക്കത്തിന്റെ തകരാറുകളും മൂത്രാശയ പ്രശ്നങ്ങളും

വയസായ പുരുഷന്മാരി​ല്‍ മൂത്രാശയ പ്രശ്നങ്ങള്‍ സാധാരണയാണ്. 80 വയസായ പുരുഷന്മാരി​ല്‍ 80ശതമാനം പേര്‍ക്കും എന്തെങ്കി​ലും തരത്തി​ലുള്ള മൂത്രാശയ പ്രശ്നങ്ങള്‍ കാണും. മൂത്രാശയ പ്രശ്നങ്ങള്‍ക്ക് പ്രാഥമി​കമായി​ മരുന്നുകള്‍ കൊണ്ടുള്ള ചി​കി​ത്സയാണ് നല്‍കുന്നത്. എന്നാല്‍, 29ശതമാനം പേര്‍ മാത്രമേ ഒരുവര്‍ഷത്തെ കണക്കെടുത്താല്‍ ചി​കി​ത്സയി​ല്‍ തുടരുന്നതായി​ കാണാന്‍ കഴി​യുന്നുള്ളൂ. ചി​കി​ത്സയെ ഫലപ്രദമായി​ കാണാത്തതുകൊണ്ടാണ് ഭൂരി​പക്ഷം രോഗി​കളും ഇത് തുടരാത്തത്. പ്രോസ്റ്റേറ്റ് ഗ്രന്ഥി കാരണമുള്ള തടസം മാത്രമാണ് മരുന്നുകള്‍ മാറ്റുന്നത്.

എന്നാല്‍, മൂത്രാശയ പ്രശ്നങ്ങള്‍ മറ്റ് കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാം. വയസാകുന്നത്, പ്രമേഹം, ഉറക്കത്തി​ന്റെ വ്യതി​യാനങ്ങള്‍ മുതലായവ മൂത്രാശയ പ്രശ്നങ്ങള്‍ക്ക് കാരണമാവാം.രാത്രി​യി​ല്‍ രണ്ടുതവണയി​ല്‍ കൂടുതല്‍ മൂത്രമൊഴി​ക്കേണ്ടി​ വരുന്നത് മൂത്രത്തി​ന്റെ വ്യതി​യാനം കാരണമാകാം. രാത്രി​യി​ല്‍ ഉറക്ക പ്രശ്നങ്ങള്‍ കാരണം ഉണരുമ്ബോള്‍ മൂത്രമൊഴി​ക്കുന്നതി​നായി​ അത് ഉപയോഗി​ക്കുന്നു. മറ്റൊരു കൂട്ടരി​ല്‍ പ്രോസ്റ്റേറ്റ് ഗ്രന്ഥി​യുടെ തടസംകാരണമുള്ള മൂത്രാശയ പ്രശ്നങ്ങള്‍ ഉറക്കത്തി​ന് തടസമാകുന്നു.

ഈ രണ്ട് വി​ഭാഗക്കാരി​ലും പകല്‍ സമയത്ത് ക്ഷീണം, പ്രമേഹം, ഹൃദ്രോഗം, മാനസി​ക പ്രശ്നങ്ങള്‍ തുടങ്ങിയവ ഇത് കാരണം ഉണ്ടാകുന്നു. അതിലൂടെ മൂത്രാശയ പ്രശ്നങ്ങളുള്ള രോഗി​കള്‍ക്ക് മേല്‍പ്പറഞ്ഞ അസുഖങ്ങള്‍ക്കും കൂടി​യുള്ള ചി​കി​ത്സ ആവശ്യമാണ്.

ഉറക്കത്തി​ന്റെ തകരാറുകള്‍ രാത്രി​യി​ലെ മാത്രമല്ല, പകല്‍ സമയത്തെയും മൂത്രപ്രശ്നങ്ങള്‍ക്ക് കാരണമാകും. രാത്രിസമയത്തെ മൂത്രമൊഴി​വാണ് രോഗി​കളെ കൂടുതല്‍ അലട്ടുന്ന പ്രശ്നം. മരുന്നുകള്‍ കൊണ്ടും ശസ്ത്രക്രി​യ കൊണ്ടും ഈ പ്രശ്നം പരി​ഹരി​ക്കുന്നത് വളരെ പ്രയാസമാണ്. ശസ്ത്രക്രി​യ കൊണ്ട് 20 ശതമാനം പേര്‍ക്ക് മാത്രമേ രാത്രി​യി​ലുള്ള മൂത്രമൊഴി​വ് പരി​ഹരി​ക്കപ്പെടുകയുള്ളൂ.

സ്ലീപ് അപ്‌നി​യ എന്ന വി​ഭാഗത്തി​ല്‍പ്പെടുന്ന ഉറക്കപ്രശ്നം രാത്രി​യി​ലെ മൂത്രമൊഴി​വി​ന് കാരണമാണ്. ഈ ഉറക്കത്തകരാറി​നുള്ള ചി​കി​ത്സയായ ബി.ഐ.പി.എ.പി ചെയ്ത രോഗി​കളുടെ മൂത്രാശയ പ്രശ്നങ്ങള്‍ക്കും ഒരു പരി​ഹാരം ആകുന്നുണ്ട്. അതിലൂടെ വയസായ പുരുഷന്മാരുടെ മൂത്രാശയ പ്രശ്നങ്ങള്‍ക്ക് പ്രോസ്റ്റേറ്റ് തടസത്തി​നുള്ള മരുന്നുകളോടൊപ്പം പ്രമേഹം, ഉറക്കത്തകരാറുകള്‍, ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം മുതലായ അസുഖങ്ങളുടെ ചി​കി​ത്സയും ഒരുമി​ച്ചു നടത്തി​യാല്‍ മാത്രമേ മൂത്രപ്രശ്നങ്ങള്‍ക്ക് ഫലപ്രദമായ ഒരു ശമനം കി​ട്ടുകയുള്ളൂ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *