ഉയിര്‍ത്തെഴുന്നേറ്റ് ബ്ലാസ്‌റ്റേഴ്‌സ്


കൊച്ചി: തുടര്‍ച്ചയായ നിരാശപ്പെടുത്തലിന് വിരാമമിട്ട് സ്വന്തം തട്ടകമായ കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മിന്നും പ്രകടനം. തുടക്കം മുതല്‍ ഒടുക്കം വരെ ആക്രമണത്തിന്റെ പുതിയ ചുവടുവയ്പ്പ് നടത്തിയ ബ്ലാസ്റ്റേഴ്‌സ് ഏകപക്ഷീയമായ രണ്ടു ഗോളിനാണ് ആവേശകരമായ വിജയം കണ്ടെത്തിയത്. മുന്‍ കോച്ച് പീറ്റര്‍ ടെയ്‌ലറിന്റെ രാജിയെത്തുടര്‍ന്ന് പുതുതായി നിയമിതനായ ടെറി ഫെലാന്റെ കോച്ചിംഗ് മികവോടെയാണ് കാണികളെയും ബ്ലാസ്റ്റേഴ്‌സ് ആരാധാകരെയും സന്തോഷത്തിലാക്കി വിജയം കൊയ്തത്.


ഒന്നാം പാദം പിന്നിടുമ്പോള്‍ ഒരു ഗോളിനു മുന്നിലായിരുന്ന കേരളം രണ്ടാം പകുതിയിലും ആദ്യം തന്നെ ഗോളടിച്ച് മുന്നേറ്റം കാത്തുസൂക്ഷിച്ചു. 45-ാം മിനിറ്റില്‍ ഡാഗ്നെല്‍ നേടിയ ഗോളാണ് കേരളത്തിന് ആദ്യപകുതിയില്‍ ആത്മവിശ്വാസമേകിയത്. 60-ാം മിനിറ്റില്‍ വാട്ട് ആണ് ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഗോള്‍ നേടുന്നത്.




Sharing is Caring