ഉപയോക്താക്കള്‍ക്ക് ശല്യമാകുന്ന ഫുള്‍പേജ് പരസ്യങ്ങളെ തടയാന്‍ ഗൂഗിള്‍ ക്രോമില്‍ ആഡ് ബ്ലോക്കര്‍ അവതരിപ്പിച്ചു


ക്രോം ബ്രൗസറില്‍ ഗൂഗിള്‍ പുതിയ ആഡ് ബ്ലോക്കര്‍ സംവിധാനം അതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഓട്ടോ പ്ലേ ചെയ്യുന്ന വീഡിയോ പരസ്യങ്ങളും ഫുള്‍പേജ് പരസ്യങ്ങളും നിയന്ത്രിക്കുന്നതിന് ആഡ് ബ്ലോക്കര്‍ അവതരിപ്പിക്കുമെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചിരുന്നു. ഉപയോക്താക്കള്‍ക്ക് ശല്യമാകുന്ന വിധത്തിലുള്ള ഓണ്‍ലൈന്‍ പരസ്യങ്ങളെ ഇനി തടയുനാക്കും.


കോഅലിഷന്‍ ഫോര്‍ ബെറ്റര്‍ ആഡ്സ് (Coaliation for Better Ads- CBA) നിശ്ചയിക്കുന്ന പരസ്യങ്ങളാണ് ആഡ്ബ്ലോക്കര്‍ ഓണ്‍ലൈനില്‍ നിന്നും തടയുക. ബ്ലോക്ക് ചെയ്യുന്നത് ആരംഭിച്ച്‌ 30 ദിവസം വരെ വെബ്സൈറ്റുകള്‍ക്ക് ആ പരസ്യം നീക്കം ചെയ്യാനുള്ള സമയം നല്‍കും. ഗൂഗിള്‍, ഫെയ്സ്ബുക്ക് ഉള്‍പ്പടെയുള്ള കമ്ബനികള്‍ ചേര്‍ന്നാണ് കോഅലിഷന്‍ ഫോര്‍ ബെറ്റര്‍ ആഡ്സിന് തുടക്കം കുറിച്ചത്.


വെബ് പേജ് ഉള്ളടക്കം മറയ്ക്കുന്ന ഫുള്‍ പേജ് പരസ്യങ്ങളും അനിമേറ്റഡ് പരസ്യങ്ങളുമാണ് ആളുകള്‍ക്ക് ഏറെ ശല്യമാവുന്നത് എന്ന് ഗൂഗിള്‍ ബ്ലോഗില്‍ പറയുന്നു. ഇതിനായി 40,000 അമേരിക്കക്കാരിലും യൂറോപ്യന്‍മാരിലുമാണ് സര്‍വെ നടത്തിയത്. ബ്ലോക്ക് പിന്‍വലിക്കാന്‍ ഉപയോക്താവ് ആഗ്രഹിക്കുന്നുവെങ്കില്‍ അതിനുള്ള അനുവാദവും ഗൂഗിള്‍ നല്‍കുന്നുണ്ട്. ബെറ്റര്‍ ആഡ്സ് നിബന്ധനകള്‍ പാലിക്കാത്ത പരസ്യങ്ങളെ ഗൂഗിള്‍ ക്രോം നേരിട്ട് ബ്ലോക്ക് ചെയ്യും.



Sharing is Caring