ഉദ്യോഗസ്ഥരുടെ സോഷ്യല്‍മീഡിയ ഉപയോഗത്തിന് വിലക്കേര്‍പ്പെടുത്തി


ന്യൂഡല്‍ഹി: ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ, സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന കമ്ബ്യൂട്ടറും മൊബൈല്‍ ഫോണും വ്യക്തിഗത ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ സൗകര്യങ്ങള്‍ ഉപയോഗിച്ച്‌ സമൂഹമാധ്യമങ്ങള്‍ കൈകാര്യം ചെയ്യരുതെന്ന് 24 പേജുള്ള കുറിപ്പില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.


സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കരാര്‍ ജീവനക്കാര്‍ ആരും തന്നെ ഔദ്യോഗിക കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കരുതെന്നും മന്ത്രാലയം കുറിപ്പില്‍ പറയുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌ സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ നുഴഞ്ഞുകയറി വിവരങ്ങള്‍ ചോര്‍ത്താനായി വിദേശത്തുനിന്ന് 30 ശ്രമങ്ങളെങ്കിലും ഉണ്ടാകുന്നുണ്ട്. ഔദ്യോഗിക ജോലി വീട്ടിലിരുന്ന് ചെയ്യുമ്ബോള്‍ വീട്ടിലെ വൈഫൈ കണക്ഷനും ശ്രദ്ധിക്കണമെന്നും ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു.




Sharing is Caring