പോങ്യാങ്: ഉത്തര കൊറിയയിലെ ഹുവാങ്കായിലുണ്ടായ ബസ് അപകടത്തില്‍ 30 പേര് മരിച്ചു. ഞായറാഴ്ചയാണ് അപകടം ഉണ്ടായത്.
റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതും കാലാവസ്ഥ വ്യതിയാനങ്ങളുമാകാം അപകടത്തിലേക്കു നയിച്ച കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബെയ്ജിങ്ങില്‍ നിന്നുള്ള ചൈനീസ് ട്രാവല്‍ കമ്ബനി അംഗങ്ങളും മരണപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

ഉത്തര കൊറിയയിലെ ചൈനീസ് എംബസി അപകടം നടന്നതായി സ്ഥിരീകരിച്ചു. ചൈനീസ് വിനോദ സഞ്ചാരികളാണ് ഉത്തര കൊറിയയിലെ ഹുവാങ്കായിലുണ്ടായ ബസ് അപകടത്തില്‍ പെട്ടിരിക്കുന്നതെന്ന് ചൈനീസ് എംബസി അറിയിച്ചു













