ഉത്തര്‍പ്രദേശില്‍ ബോട്ടു മുങ്ങി 15 മരണം; നിരവധി പേരെ കാണാനില്ല


ഉത്തര്‍പ്രദേശിലെ ബാഗ്പതില്‍ യമുന നദിയില്‍ ബോട്ടുമുങ്ങി 15 പേര്‍ മരിച്ചു. നിരവധിയാളുകളെ കാണാനില്ല. 60 യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. 12 പേരെ രക്ഷപ്പെടുത്തി.


രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വ്യാഴാഴ്ച രാവിലെ 6.30ഓടെയാണ് അപകടമുണ്ടായത്. ഹരിയാനയിലേക്കു പോവുകയായിരുന്നു. 20പേര്‍ക്ക് കയറാവുന്ന ബോട്ടില്‍ 60 പേരാണ് യാത്ര ചെയ്തിരുന്നത്.




Sharing is Caring