ഉത്തരേന്ത്യയില്‍ കനത്ത മഴ: ഗുജറാത്തില്‍ മരണം ഇതുവരെ 70

download (1)ദി്‌ലി: കനത്തചൂടില്‍ വെന്തുരുകിയ ഉത്തരേന്ത്യക്ക് ആശ്വാസമായെത്തിയ മഴ ശക്തിയാര്‍ജിച്ചതോടെ പല സംസ്ഥാനങ്ങളിലും കനത്ത നാശനഷ്ടം. കനത്തമഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഗുജറാത്തില്‍ മാത്രം 70 പേര്‍ മരിച്ചു.

ജമ്മു കാശ്മീര്‍ അടക്കമുള്ള മേഖലകളിലും മഴ നാശം വിതച്ചു. വെള്ളപ്പൊക്ക മുന്നറിയിപ്പിനേത്തുടര്‍ന്ന് ജമ്മു ശ്രീനഗര്‍ ദേശീയ പാത അടച്ചു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മഴ മൂന്നുദിവസംകൂടി തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 48 മണിക്കൂറിനുള്ളില്‍ രാജ്യത്താകമാനം കാലവര്‍ഷം എത്തുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കനത്തചൂടില്‍ വലഞ്ഞ ഉത്തരേന്ത്യയിലേക്കു പ്രതീക്ഷിച്ചതിലും മൂന്നാഴ്ച നേരത്തെ എത്തിയ കാലവര്‍ഷം ശക്തിപ്രാപിക്കുകയാണ്. ഗുജറാത്തില്‍ കനത്ത മഴയെത്തുടര്‍ന്നു താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.

അമ്രേലി ജില്ലയിലെ ഗവാഡ്ഗാ, ഖാരി ഗ്രാമങ്ങളിലെ ജനങ്ങളാണ് ഏറ്റവും ദുരിതത്തിലായത്. ഇവരെ വ്യോമസേനയുടെ ഹെലിക്കോപ്റ്റര്‍വഴി രക്ഷപ്പെടുത്താനുള്ള പ്രവര്‍ത്തനം തുടരുകയാണ്. 87 പേരെ ഇതിനകംരക്ഷപ്പെടുത്തി. അമ്രേലിയിലെ രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വ്യോമസേന നാലു ഹെലിക്കോപ്റ്ററുകള്‍കൂടി രംഗത്തിറക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *