ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ആറ് പേർ മരിച്ചു


ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു. ഹെലികോപ്റ്ററിൽ ആറ് പേർ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഉത്തരാഖണ്ഡിലെ ഗൗരികുണ്ഡിലാണ് അപകടം നടന്നത്. ഡെറാഡൂണില്‍ നിന്ന് കേദാര്‍നാഥിലേക്ക് പോയ ഹെലികോപ്റ്ററാണ് തകര്‍ന്ന് വീണത്. ഗൗരികുണ്ഡിനും ട്രിജുഗിനാരായണിനും ഇടയില്‍ ഹെലികോപ്റ്റര്‍ കാണാതായിരുന്നു. പിന്നാലെയാണ് തകര്‍ന്ന് വീണ വാര്‍ത്ത പുറത്ത് വരുന്നത്.




Sharing is Caring