ധാക്ക: ഉംപുന്‍ ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം സംഭവിച്ച പശ്ചിമബംഗാളിലെ വിവരങ്ങള്‍ അന്വേഷിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ഫോണില്‍ വിളിച്ചാണ് ഹസീന വിവരങ്ങള്‍ അന്വേഷിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച പശ്ചിമബംഗാളിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ദുരിതബാധിത പ്രദേശങ്ങളില്‍ പ്രധാനമന്ത്രി വ്യോമനിരീക്ഷണവും നടത്തിയിരുന്നു. ആയിരം കോടി രൂപയുടെ കേന്ദ്രസഹായവും മോദി പ്രഖ്യാപിച്ചു. 72 പേരാണ് പശ്ചിമബംഗാളില്‍ ഉംപുന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നു മരിച്ചത്. കോടിക്കണക്കിന് രൂപയുടെ നാശനാഷ്ടമാണ് ഉണ്ടാരിക്കുന്നത്.
അതേസമയം ബംഗ്ലാദേശില്‍ 20 പേരാണ് ഉംപുന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നു മരിച്ചത്. ഇവിടെ1100 കോടി ടാക്കയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 26 ജില്ലകളിലാണ് കാറ്റ് നാശം വിതച്ചത്.