ഈ നായ്ക്കളെ ഇങ്ങനെ മാലിന്യം തീറ്റിച്ച് പോറ്റണമോ എന്ന് നാം തീരുമാനിക്കണം;മോഹൻലാൽ

തെരുവുനായകളുമായി ബന്ധപ്പെട്ട വിഷയത്തിൽ മോഹൻലാലിന്റെ (പതി കരണം. ഈ നായ്ക്കളെ ഇങ്ങിനെ മാലിന്യം തീറ്റിച്ച് പോറ്റണമോ എന്ന് നാം തീരുമാനിക്കണമെന്നാണ് മോഹൻലാൽ പറഞ്ഞിരിക്കുന്നത്. ബ്ലോഗ് വഴിയാണ് അദ്ദേഹത്തിന്റെ (പതികരണം. Mohanlal1പട്ടിയെ പോറ്റുന്നവർ  എന്ന പേരിലാണ് എഴുതിയിരിക്കുന്നത്. നായക്കളെ കൊല്ലാമോ ഇല്ലയോ എന്ന വിഷയത്തിലാണ് ചർച്ചകൾ നടക്കുന്നത് എന്ന കാര്യം ദുഖകരമാണെന്നും ഇങ്ങിനെ നായ്ക്കൾ തെരുവിൽ മനുഷ്യർക്ക് ഭീഷണിയായി അലഞ്ഞു നടക്കുന്നത് എന്തുകൊണ്ടാണെന്ന കാര്യം എന്തും കൊണ്ട് ചർച്ചയാവുന്നില്ലെന്നു അദ്ദേഹം ചോദിക്കുന്നു. നാം തന്നെയാണ് തെരുവിൽ നായ്ക്കളെ വളർത്തുന്നതെന്നും മോഹൻലാൽ പറയുന്നു. നാം ഉത്തരവാദിത്വമില്ലാതെ കൂടിയിടുന്ന മാലിന്യമാണ് ഇവയുടെ ഭക്ഷണമെന്നും അദ്ദേഹം പറയുന്നു. വീട്ടിൽ നായക്കളെ വളർത്തുന്നതു പോലെ നാട്ടിലും റോഡിലും നാം തന്നെ നായക്കളെ വളർത്തുന്നു.എന്നിട്ട് അവ നമ്മെയും നമ്മുടെ കുട്ടികളെയും കടിക്കുന്നു. നാം തന്നെ അവയെക്കുറിച്ച് പരാതിപ്പെടുന്നു. അദ്ദേഹം പറയുന്നു. ഭൂമിയോടും പരിസരങ്ങളോടും നാം ചെയ്യുന്ന(കൂര തകളെല്ലാം നമുക്ക് തന്നെ തിരിച്ചടിയാവുകയാണ്.പനിയായിട്ടാണ് ഇതിന് മുൻപ് മാലിന്യങ്ങൾ തിരിച്ചടിയായത്.ഇപ്പോൾ അത് പട്ടിയുടെ രൂപത്തിൽ വരുന്നു.പട്ടിപ്പനിയുടെ പേരിലും വരാം നാളെ യത്. അപ്പോഴും. നാം ആശയപരമായി ചിന്തിച്ചു കൊണ്ടിരിക്കും അദ്ദേഹം വ്യക്തമാക്കുന്നു. നായ്ക്കളുണ്ട് സൂക്ഷിക്കൂ ക എന്ന ബോർഡുകൾ തെരുവിൽ നിറയും… അപ്പോളും നായ്ക്കൾ തെരുവിൽ അലയുന്നുണ്ടാവും…. അവയെപ്പേടിച്ച് നാം ഓടിക്കൊണ്ടേയിരിക്കും ,എന്നു പറഞ്ഞാണ് അദ്ദേഹം ബ്ലോഗ് അവസാനിപ്പിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *