സി പി എം കേന്ദ്ര കമ്മിറ്റി അംഗവും മുതിര്‍ന്ന നേതാവുമായ ഇ പി ജയരാജന് ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്നു നീക്കിയേക്കുമെന്നു സൂചന.
ഇന്നു ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഇതു സംബന്ധിച്ച സുപ്രധാന തീരുമാനമുണ്ടായേക്കുമെന്നാണു പുറത്തുവരുന്ന വിവരം.

സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാതെ ഇ പി കണ്ണൂരിലേക്ക് തിരിച്ചു. കണ്ണൂരില്‍ തനിക്കു മറ്റു പരിപാടികള്‍ ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ടി പി രാമകൃഷ്ണനെ മുന്നണി കണ്‍വീനര്‍ ആക്കിയേക്കും എന്നാണ് സൂചന.













