ഇ​ന്ത്യ​യി​ലു​ള്ള പൗ​രന്മാ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ തയാ​റെ​ടു​ത്ത് ചൈ​ന

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പൗ​രന്മാ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ത​യാ​റെ​ടു​ത്ത് ചൈ​ന. ഇ​തു​സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് ചൈ​നീ​സ് എം​ബ​സി തി​ങ്ക​ളാ​ഴ്ച വെ​ബ്സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു. നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ പ്ര​ത്യേ​ക വി​മാ​ന​ങ്ങ​ളി​ല്‍ മെ​യ് 27ന് ​ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യ​ണ​മെ​ന്നാ​ണ് എം​ബ​സി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

വി​ദ്യാ​ര്‍​ഥി​ക​ള്‍, വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍, ബി​സി​ന​സു​കാ​ര്‍ എ​ന്നി​വ​രെ​യാ​ണ് പ്ര​ത്യേ​ക വി​മാ​നം വ​ഴി നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത്. നി​ര​വ​ധി ചൈ​നീ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഇ​ന്ത്യ​യി​ല്‍ പ​ഠി​ക്കു​ന്നു​ണ്ട്. ബു​ദ്ധ​മ​ത കേ​ന്ദ്ര​ങ്ങ​ളി​ലും നി​ര​വ​ധി ചൈ​ന​ക്കാ​രു​ണ്ട്. നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രെ പ്ര​ത്യേ​കം പ​രി​ശോ​ധ​ന ന​ട​ത്തും. രോ​ഗ​ല​ക്ഷ​ണം ഇ​ല്ലാ​ത്ത​വ​ര്‍​ക്കു മാ​ത്ര​മാ​കും യാ​ത്രാ​നു​മ​തി.

ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണി​ക്കു​ന്ന​വ​രെ ക്വാ​റ​ന്‍റൈനി​ലേ​ക്ക് വി​ടും. അ​തി​നു​ശേ​ഷ​മേ അ​വ​ര്‍​ക്ക് യാ​ത്ര​യ്ക്ക് അ​നു​മ​തി​യു​ണ്ടാ​വു​ക​യു​ള്ളൂ. രോ​ഗാ​വ​സ്ഥ മ​റ​ച്ചു​വെ​ച്ച്‌ ആ​രും യാ​ത്ര ചെ​യ്യ​രു​ത്. നി​ര്‍​ദേ​ശ​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണം. ലം​ഘി​ച്ചാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും എം​ബ​സി അ​റി​യി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *