ഇസ്ലാമിന് വിരുദ്ധമായ വസ്ത്രം ധരിച്ച യുവതിയെ സൗദിയില്‍ അറസ്റ്റ് ചെയ്തു


ഇസ്ലാമിക വസ്ത്രരീതിയ്ക്ക് വിരുദ്ധമായി മര്യാദയില്ലാത്ത തരത്തില്‍ വസ്ത്രം ധരിച്ച യുവതിയെ സൗദി അറേബ്യയില്‍ പോലീസ് അറസ്റ്റ് ചെയ്തു. ചെറിയ പാവാടയും ക്രോപ് ടോപ്പും ധരിച്ച് പൊതുനിരത്തില്‍ കറങ്ങുകയും ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ്‌ചെയ്യുകയും ചെയ്തതിനാണ് അറസ്റ്റ്. ചരിത്രപ്രധാന്യമുള്ള കോട്ടയ്ക്ക് സമീപം കറങ്ങുന്ന യുവതിയുടെ ദൃശ്യമാണ് ട്വിറ്ററില്‍ പ്രചരിപ്പിച്ചത്.


ഇസ്ലാമിക വസ്ത്രധാരണത്തിന് വിരുദ്ധമായുള്ള നടപടിക്കാണ് യുവതിയുടെ പേരില്‍ കേസെടുത്തതെന്ന് സര്‍ക്കാര്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. യുവതിയുടെ വീഡിയോ വൈറലായതോടെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. വിദേശികളുള്‍പ്പെടെ സൗദിയില്‍ ജിവിക്കുന്ന സ്ത്രീകള്‍ നീളമുള്ള വസ്ത്രങ്ങളാണ് ധരിക്കാറ്. ഭൂരിഭാഗം മുസ്ലിം സ്ത്രീകളും മുഖം മറച്ചുകൊണ്ടുള്ള പര്‍ദ്ദയും ധരിക്കുന്നുണ്ട്. അറസ്റ്റിലായ സ്ത്രീയുടെ പേര് പുറത്തുവിട്ടിട്ടില്ല.




Sharing is Caring