തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലെ ഇവിഎം വോട്ടുകള്‍ എണ്ണിത്തുടങ്ങി. പലയിടത്തും ലീഡ് നില മാറിമറയുന്നുണ്ടെങ്കിലും യുഡിഎഫ് തന്നെയാണ് മുന്നില്‍.
ഒരുമണിക്കൂര്‍ പിന്നിടുമ്പോള്‍ 14 ഇടത്ത് യുഡിഎഫും 5 ഇടത്ത് എല്‍ഡിഎഫും ഒരിടത്ത് എന്‍ഡിഎയും മുന്നേറുകയാണ്. രണ്ടര മാസത്തിലധികം നീണ്ടു നിന്ന ഏഴ് ഘട്ടങ്ങളായുള്ള തെരഞ്ഞെടുപ്പിനൊടുവിലാണ് വോട്ടെണ്ണല്‍ തുടങ്ങിയത്.12 മണിയോടെ ജനവിധിയുടെ ഏകദേശ ചിത്രം വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.














