ഇറോം ശര്‍മിള പാര്‍ട്ടി രൂപീകരിച്ചു; അടുത്ത വര്‍ഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കും


മണിപ്പൂരി സമരനായിക ഇറോം ശര്‍മിള പുതിയ പാര്‍ട്ടി രൂപീകരിച്ചു. പീപ്പിള്‍സ് റിസര്‍ജന്‍സ് ആന്‍ഡ്‌ ജസ്റ്റീസ് അലയന്‍സ് എന്നാണ് പുതിയ പാര്‍ട്ടിയ്ക്ക് നല്‍കിയിരിക്കുന്ന പേര്. അടുത്ത വര്‍ഷം നടക്കുന്ന മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഇറോം ശര്‍മിള വ്യക്തമാക്കി.


നീതി, തിരിച്ചറിവ്, സ്‌നേഹം, സമാധാനം തുടങ്ങിയ മൂല്യങ്ങളെ അടിസ്ഥാനമായിട്ടാകും തന്റെ പുതിയ പാര്‍ട്ടി പ്രവര്‍ത്തിക്കുക. മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 60ല്‍ 20 സീറ്റുകളിലേക്കെങ്കിലും പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുമെന്നും ഇറോം ശര്‍മിള വ്യക്തമാക്കി.




Sharing is Caring