ഇരിട്ടി കല്ലുമുട്ടിയില്‍ ബസ് മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്ക്. പത്തോളംപേരുടെ നില ഗുരുതരം

രിട്ടിക്കടുത്ത് കല്ലുമുട്ടി വളവില്‍ ബസ് മറിഞ്ഞ് സ്ത്രീകളും വിദ്യാര്‍ത്ഥികളുമുള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്ക്. വൈകിട്ട് 5 മണിയോടെയാണ് സംഭവം. ഇരിട്ടിയില്‍ നിന്ന് വാണിയപ്പാറയിലേക്ക് പുറപ്പെട്ട റോമിയോ ബസാണ് അപകടത്തില്‍പ്പെട്ടത്. വൈകുന്നേരമായതിനാല്‍ സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ ബസിലുണ്ടായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട് ബസ് താഴേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം. ഇരിട്ടി പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ കണ്ണൂരിലെ വിവിധ ആശുപത്രികളിലും പരിയാരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *